ഡൽഹി മെട്രോ സ്റ്റേഷനിൽ പക്ഷിയിടിച്ചു; ട്രെയിൽ ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂറോളം

0
37

ഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ പക്ഷിയിടിച്ചതിനാൽ ഒന്നര മണിക്കൂറോളം ട്രെയിൽ ഗതാഗതം മുടങ്ങി. ഓവർ ഹെഡ് ഇലക്ട്രിസിറ്റി ലൈനിൽ പക്ഷിയിടിച്ച് ഒരു കോണ്ടാക്ട് വയർ തകർന്നു. ഇതോടെയാണ് ഡൽഹി മെട്രോയിലെ ബ്ലൂ ലൈനിൽ ഗതാഗതം മുടങ്ങിയത്.

100 കണക്കിന് ആളുകൾ സ്റ്റേഷനിൽ കുടുങ്ങി. യമുന ബാങ്ക്-ഇന്ദ്രപ്രസ്ഥ സ്റ്റേഷനുകൾക്കിടയിലെ ഗതാഗതമാണ് തടസപ്പെട്ടത്. വൈകിട്ട് 6.35 മുതൽ രാത്രി 8 വരെയുള്ള ട്രെയിനുകൾ തടസപ്പെട്ടു.

യമുന ബാങ്ക് സ്റ്റേഷനിൽ കുടുങ്ങിയ ട്രെയിനിൻ്റെ എമർജൻസി എക്സിറ്റിലൂടെയാണ് ആളുകളെ പുറത്തിറക്കിയത്. ഈ സമയത്ത് ഇരു സ്റ്റേഷനുകളും തമ്മിൽ ഷട്ടിൽ ട്രെയിൽ സർവീസ് നടത്തിയിരുന്നു.