ആശുപത്രി മാലിന്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം

0
137

അമ്പലമേട്(എറണാകുളം): ആശുപത്രി മാലിന്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തില്‍ ദുരൂഹത. അമ്പലമേട് ഫാക്ട് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള എന്‍വയോ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി (കീല്‍) ല്‍ സംസ്‌കരിക്കാനായി ശനിയാഴ്ച രാത്രി കൊണ്ടുവന്ന ആശുപത്രി മാലിന്യത്തിലാണ് മൃതദേഹം കണ്ടത്. തൊഴിലാളികള്‍ മാലിന്യം തരംതിരിക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം ശ്രദ്ധയില്‍ പെട്ടത്.
ജനിച്ച് ഏതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള ആശുപത്രി മാലിന്യത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മാലിന്യ കവര്‍ പൊട്ടിയ നിലയില്‍ കണ്ടതുകൊണ്ടാണ് കുട്ടിയുടെ മൃതദേഹം ആണെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായത്. അല്ലാതിരുന്നെങ്കില്‍ മൃതദേഹമാണെന്ന് അറിയാതെ തന്നെ സംസ്‌കരിക്കപ്പെട്ടേനെ. മൃതദേഹം മെഡിക്കല്‍ കോളേജില്‍നിന്നുള്ളതല്ലെന്ന് അധികൃതര്‍ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഈ കവര്‍ പുറമെ നിന്നു വാങ്ങാന്‍ കഴിയുന്നതാണ് എന്നത് സംഭവത്തില്‍ ദുരൂഹതയുണ്ടാക്കുന്നു.കുട്ടിയുടെ മൃതദേഹം നിയമാനുസൃതമായി സംസ്‌കരിച്ചതായി കീല്‍ കമ്പനി അധികൃതര്‍ പറഞ്ഞു.