Sunday
11 January 2026
26.8 C
Kerala
Hometechnologyപൊലീസ് സേവനത്തിനായി ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യയും

പൊലീസ് സേവനത്തിനായി ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യയും

പൊലീസ് സേവനത്തിനായി ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യയും. യുഎഇയിലാണ് ആദ്യമായി മെറ്റാവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് അൽ നുഐമിയ സ്റ്റേഷനിൽ അജ്മാൻ പൊലീസ് ആരംഭം കുറിച്ചത്. പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്. മെറ്റാവേഴ്സ് സൗകര്യം ഉപയോഗിച്ച് ഓഫീസ് മുറിയിലോ പൊതുവേദികളിലോ നേരിട്ടെത്തി പൊലീസുകാർക്ക് ആശയവിനിമയം നടത്താൻ സാധിക്കും. ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ ഉയർന്ന തലമാണ് മെറ്റാവേഴ്സ്. സാമൂഹ്യമാധ്യമങ്ങളുടെ ഭാവി ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യയിലാണ് എന്നാണ് വിദഗ്ധരുടെ പക്ഷം.
പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ഓഫിസ് റൂമുകളിൽ ഇരുന്നും ജനങ്ങളുടെ മുന്നിൽ ഉള്ളതുപോലെ പ്രശ്നങ്ങളെ നേരിട്ട് പരിഹരിക്കാം. അൽ നുഐമിയ സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർക്കാണ് ഈ സാങ്കേതിക വിദ്യയിൽ ട്രെയിനിങ് ലഭിച്ചിരിക്കുന്നത്. എങ്ങനെ വിആർ ഗ്ലാസും ഹെഡ്സെറ്റുകളും ധരിക്കണം, സംസാരിക്കണം തുടങ്ങി നിരവധി കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. “ട്രയൽ ആയാണ് ഇത് നടത്തിയത്. അത് വിജയകരമായി പൂർത്തീകരിച്ചു” എന്നാണ് മേജർ നൗറ സുൽത്താൻ അൽ ഷംസി പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് പ്രതികരിച്ചു.
ഈ സേവനം ആളുകൾക്ക് കൂടുതൽ പരിചിതമല്ല. അതുകൊണ്ട് തന്നെ ഇത് ആളുകളിലേക്ക് ഈ സേവനത്തെ കുറിച്ചുള്ള അവബോധം നൽകുക എന്നാതാണ് ആദ്യ പടി. അതുകൊണ്ട് ഉദ്യോഗസ്ഥർ ജനങ്ങളുമായി ആശയ വിനിമയം നടത്തുകയും വെർച്വൽ ആയി കാര്യങ്ങൾ നടത്തുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്യും.

RELATED ARTICLES

Most Popular

Recent Comments