ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തിൽ കാല്‍നടയാത്രികനും ബൈക്ക് യാത്രികനും മരിച്ചു 

0
128

ആറാട്ടുപുഴ: കായംകുളം ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാല്‍നടയാത്രികന്‍ മൊയ്തീന്‍ കുഞ്ഞും ബൈക്ക് യാത്രികരില്‍ ഒരാളായ അനന്തകൃഷ്ണനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. മൊയ്തീന്‍ കുഞ്ഞിനെ ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്കില്‍ രണ്ടുപേരുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടുപേരും തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അനന്തകൃഷ്ണനൊപ്പമുണ്ടായിരുന്ന ആള്‍ക്കും ഗുരുതരമായ പരിക്കാണുള്ളത്.
അപകടത്തിന് പിന്നാലെ മൂവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.