വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു, 42 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

0
82

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ വരാവുന്ന വൈറസ് ബാധയാണിത്.

വയറിളക്കം വന്ന രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്കൂളിലെ കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

42 വിദ്യാർത്ഥികളാണ് ചികിൽസ തേടിയത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വിഭാഗം അറിയിച്ചു. ഇന്ന് അഞ്ച് കുട്ടികൾ കൂടി തലവേദനയ്ക്ക് ചികിത്സ തേടിയെത്തി.