ഒമ്പത് വയസുകാരിയോട് ക്രൂരത; കഴുത്ത് അറുത്ത് കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ

0
62

ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

വസ്ത്രങ്ങളില്ലാതെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെതെന്ന് ഡിസിപി സുമൻ ചൗധരി അറിയിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.

ബലാത്സംഗം ചെയത് പെൺകുട്ടിയെ കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.