യുപിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരൻ അറസ്റ്റിൽ

0
56

യുപിയിലെ ബറേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭർത്താവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതി ജൂൺ രണ്ടിന് പഠിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.

ഇസത്നഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുട്ടി കുറച്ച് അകലെയുള്ള വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോകാറുണ്ടായിരുന്നു. അധ്യാപിക വീട്ടിലില്ലാതിരുന്ന സമയം ഭർത്താവ് രാഹുൽ(30) വിദ്യാർത്ഥിയുടെ വീട്ടിൽ എത്തി. വിദ്യാർത്ഥിനിയെ മാഡം വിളിക്കുന്നതായി കുട്ടിയുടെ കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നീട് കുട്ടിയെ കൂട്ടികൊണ്ടുപോയി.

നേരെ വൈകിയിട്ടും മകളെ കാണാതായതോടെ അമ്മ അധ്യാപികയെ വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. അപ്പോഴേക്കും വിദ്യാർത്ഥിനിയെ വീട്ടിൽ ഉപേക്ഷിച്ച് പ്രതി മടങ്ങി. ഭയന്നുവിറച്ച വിദ്യാർഥിനി രാത്രി വൈകി തനിക്കുണ്ടായ സംഭവം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ പിതാവ് പരാതി നൽകി. പ്രതി രാഹുൽ അഗർവാളിനെതിരെ ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.