പുനെ: വിവാദ പ്രസ്താവന പിൻവലിക്കുന്നതായി ബിജെപി മുൻ വക്താവ് നുപുര്‍ ശര്‍മ്മ (Nupur Sharma). ഇവരെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നുപുറിന്റെ ട്വീറ്റ്. ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തിലായിരുന്നു നുപുറിന്റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ പ്രസ്താവന പിൻവലിക്കുന്നതായി നുപുര്‍ കുറിപ്പ് പങ്കുവച്ചത്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമന്ന് ഉദ്ദേശിച്ചില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ശിവദേവനെ അപമാനിക്കുന്തുമായി ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചര്‍ച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടര്‍ച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പരാമര്‍ശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല എന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു.