ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്ലാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21 കിരീടം നേടിയിട്ടുണ്ട്. നോര്‍വേയുടെ കാസ്പര്‍ റൂഡ് ആണ് നദാലിന്റെ എതിരാളി. രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെയാണ് കാസ്പര്‍ റൂഡ് തോല്‍പ്പിച്ചത്.
ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ നോര്‍വെക്കാരനാണ് റൂഡ്. ഇതാദ്യമായാണ് റൂഡും നദാലും മുഖാമുഖം പോര്‍ക്കളത്തിലെത്തുന്നത്. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്വാന്‍ടെക്ക് കിരീടം നേടി. ഫൈനലില്‍ അമേരിക്കന്‍ താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാന്‍ടെക് കിരീം നേടിയത്. ഇഗ ഷ്വാന്‍ടെക്കിന്റെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കാണ്.സ്‌കോര്‍ 61, 63.
പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 61ന് സെറ്റ് സ്വന്തമാക്കി.