ആലുവ മേൽപാലത്തിൽ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടി;രണ്ട് പേർ മരിച്ചു

0
97

ആലുവ: ആലുവ മേൽപാലത്തിൽ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടി. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തിൽ നിന്നാണ് അച്ഛൻ മക്കളെ പുഴയിലേക്ക് എറിഞ്ഞത്. സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തി. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അച്ഛനെ ഇതുവരെ കണ്ടെത്താനായില്ല. അച്ഛനായി തിരച്ചിൽ തുടരുകയാണ്.