ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി

0
112

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

യുപിയിലെ ഹാപുരിലാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബൊയിലറിലുണ്ടായ തീ പിടിത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.