അറിയാം സെെക്കിൾ ചവിട്ടിയാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

0
169

ഇന്ന് ജൂൺ മൂന്ന്. ലോക സൈക്കിൾ ദിനം (World Bicycle Day). ഐക്യരാഷ്ട്രസഭ എല്ലാ വർഷവും ലോക സൈക്കിൾ ദിനം ആചരിച്ച് വരുന്നു. ഒരു ഗതാഗത മാർഗ്ഗമായും വ്യായാമത്തിന്റെ ഒരു രൂപമായും സൈക്കിളുകളുടെ പ്രത്യേകതയും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ദിനം ലക്ഷ്യമിടുന്നത്. ഇന്ന് ലോക സൈക്കിൾ ദിനം ആഘോഷിക്കുന്ന വേളയിൽ സൈക്കിൾ ചവിട്ടുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…

ഭാരം കുറയ്ക്കാം..

സൈക്ലിംഗ് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും പേശികളെ വളർത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായാണ് സൈക്ലിംഗ് കാണുന്നത്. 400 മുതൽ 1000 വരെ കലോറി എരിച്ചുകളയാൻ സൈക്കിൾ ചവിട്ടുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തും…

സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. പതിവ് വ്യായാമമെന്ന നിലയിൽ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ.കോം പറയുന്നു.

ശ്വാസകോശത്തിന്റെ ആരോ​ഗ്യം…

പതിവായി സൈക്കിൾ ചവിട്ടുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. സൈക്ലിംഗ് സമയത്ത്, ശ്വാസകോശത്തിന് പുതിയ ഓക്സിജൻ ക്രമമായി ലഭിക്കുന്നു, ശ്വസന നിരക്ക് വർദ്ധിക്കുന്നത് ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെ വികസിപ്പിക്കാൻ അനുവദിക്കുന്നു.

സ്ട്രെസ് കുറയ്ക്കും…

സമ്മർദ്ദം, വിഷാദം, അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയുടെ വികാരങ്ങൾ ലഘൂകരിക്കുന്നതിന് സെെക്ലിം​ഗ് സഹായകമാകും. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനിടയിൽ സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിങ്. സൈക്കിൾ വ്യായാമം മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.