കറ്റാർവാഴ ജ്യൂസ് കുടിക്കാറുണ്ടോ, ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്

0
92

കറ്റാർവാഴയ്‌ക്കില്ലാത്ത ഗുണങ്ങളില്ല. കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നോക്കാം. എന്നും ഈ പാനീയം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ ജ്യൂസ് കുടിച്ചാൽ മതിയാകും.

ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന മസിൽ വേദന, സന്ധിവേദന എന്നിവയ്‌ക്കും ഉത്തമപരിഹാരമാണ്. ഇവയുടെ ജെൽ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ദഹനപ്രശ്‌നങ്ങൾ മാറ്റാൻ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ മാത്രം മതി.

അതോടൊപ്പം നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങളും വേഗം മാറ്റിതരും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ എന്നും ഡയറ്റിൽ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഉൾപ്പെടുത്തിയാൽ മതി. അതേ പോലെ തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഈ പാനീയം പതിവാക്കിയാൽ മാത്രം മതി.