കൊച്ചി: സ്‌ട്രോംഗ് റൂം തുറന്നു; വോട്ടെണ്ണല്‍ അല്‍പ്പ സമയത്തിനകം തുടങ്ങും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റുകയാണ്. അല്‍പ്പസമത്തിനകം വോട്ടെണ്ണല്‍ ആരംഭിക്കും.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും. രാഷ്ട്രീയ പാര്‍ട്ട് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. സ്ഥാനാര്‍ത്ഥികളില്‍ ഉമ തോമസ് മാത്രമാണ് എത്തിയിട്ടുണ്ടായിരുന്നുള്ളു. സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.സ്വരാജും എത്തിയിരുന്നു.
ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇങ്ങനെ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകള്‍ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.