പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു

0
64

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ്. ട്വിറ്ററിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചതായും, വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും പ്രിയങ്ക അറിയിച്ചു.

“ചെറിയ ലക്ഷണങ്ങളോടെ COVID പോസിറ്റീവാണ്. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്, ഹോം ക്വാറന്റൈനിൽ തുടരുന്നു. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കാൻ എന്നോട് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു” കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സോണിയ ഗാന്ധിക്ക് രോഗം സ്ഥിരീകരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് സോണിയയ്ക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്. കഴിഞ്ഞയാഴ്ച സോണിയ ഗാന്ധി നേതാക്കളുമായും പ്രവര്‍ത്തകരുമായുമൊക്കെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരില്‍ ചിലര്‍ പിന്നീട് കൊവിഡ് പോസിറ്റീവ് ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ സോണിയാ ഗാന്ധി സ്വയം ഐസോലേഷനിലേയ്ക്കുമാറിയിരുന്നു. എന്നാൽ ചോദ്യം ചെയ്യുന്നതിനായി ജൂൺ എട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകുമെന്ന് പാർട്ടി കൂട്ടിച്ചേർത്തു.