മാതള അല്ലി മാത്രമല്ല,​ തൊലിയും ഇലയും പൂവും എല്ലാം ഉപയോഗപ്രദം,​ ഗുണങ്ങൾ ഇവയാണ്

0
79

മാതളത്തി​ൽ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പു സത്തും ഉൾക്കൊള്ളുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കാറുണ്ട്. മാതളത്തി​ന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.

വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങൾക്കും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ- കുടൽ രോഗങ്ങൾ, ദഹനക്കേട്, കൃമിരോഗങ്ങൾ എന്നിവയ്‌ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. മാതളനീരിൽ തേൻ ചേർത്തുകഴിച്ചാൽ ഛർദ്ദി ശമിക്കും.

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കഴി​വുണ്ട്. മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കാനും സഹായി​ക്കും. കുഞ്ഞുങ്ങൾക്ക് നല്ലൊരു ആരോഗ്യപാനീയമാണ് മാതള ജ്യൂസ്.