രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു

0
59

84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4041 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു.

ഇന്നലെ 10 പേർ കൊവിസ് ബാധിച്ചു മരിച്ചപ്പോൾ 2363 പേർ രോഗമുക്തി നേടി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ.