തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി, അരമണിക്കൂറിൽ ചിത്രം തെളിയും

0
85

കൊച്ചി: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യഫലസൂചനകൾ ഉടനെ ലഭിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പത്ത് പോസ്റ്റൽ വോട്ടുകളാണ് ആകെയുള്ളത്.

കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പള്ളി,പോണേക്കര, ദേവൻകുളങ്ങര ഡിവിഷനുകളിലാണ് ആദ്യം വോട്ടെണ്ണൽ ഇതെല്ലാം യുഡിഎഫ് അനുകൂല കേന്ദ്രങ്ങളാണ്. അതിനു ശേഷം നിലവിൽ യുഡിഎഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകളാണ്. രണ്ടാം റൗണ്ടിൽ എണ്ണുന്ന മാമമംഗലം, കറുകപ്പള്ളി എന്നിവ യുഡിഎഫിനും പാടിവട്ടം എൽഡിഎഫിനും അനുകൂലമാണ്.

മൂന്നാം റൗണ്ടിൽ വെണ്ണല,ചക്കരപ്പറമ്പ്,എന്നിവ എൽഡിഎഫിനും ചളിക്കവട്ടം യുഡിഎഫിനും ഒപ്പമാണ് നിന്നു പോന്നിട്ടുള്ളത്. നാലാം റൗണ്ടിൽ പാലാരിവട്ടം, കാരാണക്കോടം, തമനം ഡിവിഷനുകളാണ് എണ്ണുന്നത്. ഇവ എൽഡ‍ിഎഫ് ശക്തികേന്ദ്രമാണെങ്കിലും 2021-ൽ ഇവിടെ പിടി തോമസ് ലീഡ് പിടിച്ചിരുന്നു.