രാത്രി ഏഴു മണിക്ക് മുമ്പ് അത്താഴം കഴിച്ചിരിക്കും, അതിനു മുമ്പുള്ള ചില പൊടിക്കൈകളുണ്ട് അക്ഷയ് കുമാറിന്, ആരോഗ്യത്തിന്റെ രഹസ്യവും

0
100

ബോളിവുഡിലെ പ്രമുഖ നടന്മാരിൽ ഒരാളായ അക്ഷയ് കുമാർ തന്റെ 54-ാം വയസിലും ശരീരസൗന്ദര്യം നിലനിർത്തുന്നത് ആരാധകർക്കിടയിലെ പ്രധാന ചർച്ചാ വിഷയമാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അദ്ദേഹം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. സസ്യാഹാരിയായ അദ്ദേഹം ആരോഗ്യകരവും വൃത്തിയുള്ളതും എരിവ് കുറഞ്ഞതുമായ ഭക്ഷണമാണ് കഴിക്കുന്നത്. ഫിറ്റ്നസിന് പ്രാധാന്യം നൽകുന്ന അദ്ദേഹം കൃത്യമായി വ്യായാമവും ചെയ്യാറുണ്ട്.

ഉറക്കത്തിന്റെ കാര്യത്തിലും കോംപ്രമൈസ് ചെയ്യാത്ത വ്യക്തിയാണ് അക്ഷയ് കുമാർ. രാത്രി ഏഴ് മണിക്ക് അത്താഴം കഴിച്ചാണ് അദ്ദേഹം ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുന്നത്. ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ അക്ഷയ് കുമാർ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം. അതിരാവിലെ ഉറക്കമുണരുന്ന വ്യക്തിയാണ് അക്ഷയ് കുമാർ. രാവിലെയുണ്ടാകുന്ന വിശപ്പിനെ ചെറുക്കാൻ ചിയ പുഡ്ഡിംഗാണ് അദ്ദേഹം കഴിക്കാറുള്ളത്.

അക്ഷയ് കുമാറിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് അവക്കാഡോ ടോസ്റ്റ്. പോഷകം നിറഞ്ഞത് മാത്രമല്ല, ഏറ്റവും രുചികരമായ ഭക്ഷണം കൂടിയാണിത്. പാൽ, അണ്ടിപ്പരിപ്പ്, പഴങ്ങൾ എന്നിവ ചേർത്ത സ്മൂത്തിയും അദ്ദേഹം ദിവസേന കഴിക്കുന്ന ഒന്നാണ്. തായ് കറിയും ചോറും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. ആരോഗ്യകരവും വായിൽ വെള്ളമൂറുന്നതുമായ ഈ കോമ്പിനേഷൻ അക്ഷയ്‌ക്ക് കുമാറിന്റെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്. പാസ്ത അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. പച്ചക്കറികൾക്ക് നമ്മുടെ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കാൻ കഴിയും എന്നത് എല്ലാവർക്കുമറിയാം. അവ ഒലീവ് ഓയിലിൽ വഴറ്റി കഴിച്ചാൽ സ്വാദ് കൂടും. അക്ഷയ് കുമാർ അത്താഴത്തിന് കഴിക്കുന്നത് ഇതാണ്.