സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി; ഇന്ത്യയിൽ ആദ്യത്തേത്

0
83

സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ജൂൺ 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയാവാനൊരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ് ജൂൺ 11നു നടക്കുക. ഒരു വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും.

“ഇന്ത്യയിൽ ഈ തരത്തിൽ ഏതെങ്കിലും വിവാഹം നടന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കിയിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ചിലപ്പോ, ഞാൻ ആവാം ഇത് ചെയ്യുന്ന ആദ്യത്തെ ആൾ. വിവാഹം കഴിക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഒരു വധു ആവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

അതുകൊണ്ട് സ്വയം വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. സ്വയം വിവാഹം കഴിക്കുക എന്നാൽ നിങ്ങൾക്കായി നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കുക എന്നതും സ്വയം സ്നേഹിക്കുക എന്നതുമാണ്. തങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെയാണ് ഓരോരുത്തരും വിവാഹം കഴിക്കുക. ഞാൻ എന്നെ സ്നേഹിക്കുന്നു. വിവാഹത്തിനു ശേഷം രണ്ട് ആഴ്ച ഗോവയിലേക്ക് സ്വയം മധുവിധുവിനു പോകും.”- ക്ഷമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.