ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍

0
91

ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. റായ്പുരില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ചത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ജനസംഖ്യാ നിയന്ത്രണം നടത്തുന്ന ദമ്പതിമാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയം കഴിഞ്ഞ വര്‍ഷമാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
യുപി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കരട് ജനസംഖ്യാ ബില്‍ അനുസരിച്ച്, രണ്ട് കുട്ടികള്‍ എന്ന നയം പാലിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പ്രൊമോഷനുകള്‍, ആനുകൂല്യങ്ങള്‍, ഭവന പദ്ധതികളിലെ ഇളവുകള്‍ തുടങ്ങി നിരവധി പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്.