തൃക്കാക്കരയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്: പ്രതികളെ റിമാന്റ് ചെയ്തു

0
83

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വീഡിയോ കേസിൽ ഇന്നലെ പിടികൂടിയ മൂന്ന് പ്രതികളെ കോടതി റിമാന്റ് ചെയ്തു.

കാക്കനാട് കോടതിയാണ് അബ്ദുൾ ലത്തീഫ്, നൗഫൽ, നസീർ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കോടതിയിൽ പ്രതികൾക്കെതിരെ പൊലീസ് വ്യക്തമാക്കിയത്.