നടിയെ ആക്രമിച്ച   കേസിന്‍റെ ജഡ്ജി പിന്‍മാറണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

0
84

കൊച്ചി;നടിയെ ആക്രമിച്ച   കേസിന്‍റെ  തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണസ൦ഘത്തിന്‍റെ  ഹ൪ജി ജസ്റ്റിസ് കൌസ൪ എടപ്പകത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തുടക്കം മുതലേ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ഹര്‍ജി ഈ ഘട്ടത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
നടിയെ ആക്രമിക്കുന്ന ദ്യശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് .അന്വേഷണത്തിന്  കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ്  ക്രൈബ്രാഞ്ചിന് ലഭിച്ചതാണ് .അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്.ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും , വിവരങ്ങള്‍ മുഴുവനായും മുബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍.  അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയുടെ  ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല.കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന  ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ  മറുപടി
 ദൃശ്യങ്ങൾ ചോർന്ന സംഭവം: 
കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ്  രണ്ട് തവണ യാണ് തുറക്കപ്പെട്ടത്.2018 ജനുവരി 9 നും ,ഡിസംബർ 13 നുമാണ്  മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്.ഇക്കാര്യം സ്ഥിരീകരിക്കുന്ന  തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോ സിക്യൂഷൻ  ഹൈക്കോടതിയിൽ സമർപ്പിച്ചു.
ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നത് തെളിയിക്കാൻ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറൻസിക് ലാബിൽ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ. അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനാണ് ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.
ദിലീപിന്‍റെ അനിയൻ അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. നടിയെ ബലാത്സംഗ് ചെയ്യുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീനായി രേഖപ്പെടുത്തിയ വിവരണം ഫോണിലുണ്ടായിരുന്നു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ആകില്ല. 
അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു മൊഴി. ഇത് വ്യാജമെന്ന് തെളിയിക്കാൻ ഫൊറൻസിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേർത്ത് വച്ച് പരിശോധിക്കണമെന്ന നിലപാടിയിലാണ് പ്രോസിക്യൂഷൻ.