മലപ്പുറത്ത് നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം;രണ്ടുപേർ അറസ്റ്റിൽ

0
115

മലപ്പുറം: പന്നിവേട്ടയ്‌ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പെരിന്തൽമണ്ണ സ്വദേശികളായ അസ്‌കർ അലി,സനീഷ് എന്നിവർ അറസ്റ്റിൽ.

യുവാവിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അസ്‌കറിനെയും സനീഷിനെയും കാണാതായിരുന്നു. ഇത് സംഭവത്തിൽ കൂടുതൽ ദുരൂഹത ഉണ്ടാക്കിയിരുന്നു. നായാട്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെയാണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് വെടിയേറ്റ് മരിച്ചത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കൂടുതൽ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ലൈസൻസ് ഇല്ലാത്ത തോക്കുമായാണ് ഇവർ കാട്ടുപന്നിയെ വേട്ടയാടാൻ പോയത്.