ബസിലെ തർക്കം; യാത്രക്കാരനെ ചവിട്ടി വീഴ്ത്തി കണ്ടക്ടർ| വിഡിയോ

0
112

ചെന്നൈ: തിരുവള്ളൂരിൽ ബസ് യാത്രികന് കണ്ടക്ടറുടെ മർദ്ദനം. ഫുട്‍ബോർഡിൽ യാത്ര ചെയ്തു എന്നാരോപിച്ചാണ് യുവാവിൻ്റെ നെഞ്ചിൽ ചവിട്ടിയത്. സഹയാത്രികൻ പകർത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ആറിന് പൊന്നേരി കൃഷ്ണപുരം സ്വദേശിയായ ഹരി ചെങ്കുന്നത്ത് നിന്ന് സ്വകാര്യ ബസിൽ കയറി. ഫുട്‍ബോർഡിൽ നിന്ന ഹരിയോട് അകത്തേക്ക് വരാൻ കണ്ടക്ടർ ദേവൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് അകത്തേക്ക് വരാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.

വിഡിയോയിൽ, ഹരി കണ്ടക്ടറോട് “നിങ്ങളെന്തിനാണ് എന്നെ ചവിട്ടുന്നത്?” എന്ന് ചോദിക്കുന്നത് കാണാം. കണ്ടക്ടർ ആവർത്തിച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവ് തന്നെയാണ് ആദ്യം മർദ്ദിച്ചതെന്ന് കണ്ടക്ടർ ആരോപിച്ചു. ഇരുവിഭാഗവും കവരപ്പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഫുട്‌ബോർഡ് അപകട മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.