ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ

0
59

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പ്രാഥമികമായി പൊലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഈ ഹാൻഡിലിൻ്റെ ബേസിക്ക് ലിങ്ക് ആയി നൽകിയത് ഇയാളുടെ ഒറിജിനൽ ഹാൻഡിൽ ആയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.