Sunday
11 January 2026
26.8 C
Kerala
HomeKeralaകടുത്ത വേനലിനെ തടഞ്ഞ് അധിക മഴ; ഈ വർഷം ലഭിച്ചത് 85 ശതമാനം കൂടുതൽ

കടുത്ത വേനലിനെ തടഞ്ഞ് അധിക മഴ; ഈ വർഷം ലഭിച്ചത് 85 ശതമാനം കൂടുതൽ

തിരുവനന്തപുരം: ഈ വര്‍ഷത്തെ വേനല്‍ക്കാലം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ചത് 85% അധിക മഴ. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടതെങ്കില്‍ ഇത്തവണ ലഭിച്ചത് 668.5 മില്ലീമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം 108% ( 751 മില്ലീമീറ്റര്‍) കൂടുതലായിരുന്നു.

എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. 92 ദിവസം നീണ്ട സീസണില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 1007.6 മില്ലീമീറ്റര്‍ മഴയാണ് ഏറണാകുളത്ത് ലഭിച്ചത്. കോട്ടയത്ത് 971.6 മില്ലീമീറ്റര്‍ മഴയും, പത്തനംതിട്ടയില്‍ 444.5 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. ഏറ്റവും കുറവ് മഴ പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ്. പാലക്കാട് 396.8 മില്ലീമീറ്ററും കാസറഗോഡ് 473 മില്ലീമീറ്റര്‍ മഴയുമാണ് ലഭിച്ചത്.

വേനല്‍ക്കാലത്തെ മഴയുടെ തുടര്‍ച്ചായി കാലവര്‍ഷം കൂടി എത്തിയതോടെ വരും ദിവസങ്ങളിലും മഴ ശക്തമാകും. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments