ആലപ്പുഴയിൽ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
51

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്‌ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി അറയ്‌ക്കൽ. വൈകീട്ട് 4.30 ഓടെയാണ് വികാരിയച്ചനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

പള്ളിയിൽ അഞ്ച് വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.