പ്രവേശനോത്സവത്തിന് ഒരുങ്ങി സംസ്ഥാനത്തെ സ്‌കൂളുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
115

തിരുവനന്തപുരം: പ്രവേശനോത്സവത്തിന് ഒരുങ്ങി സംസ്ഥാനത്തെ സ്‌കൂളുകള്‍. ബുധനാഴ്ച രാവിലെ കഴക്കൂട്ടം ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കാലപ്പഴക്കം വന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പഠനമുറികള്‍ ആക്കുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് സ്‌കൂളില്‍ നടന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു

42,90,000 വിദ്യാര്‍ഥികളാണ് വേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് സ്‌കൂളിലെത്തുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലോകം ശ്രദ്ധിക്കുന്ന നിലയിലേക്ക് വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതിനിടെ, കാലപ്പഴക്കം വന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പഠനമുറികള്‍ ആക്കുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് സ്‌കൂളില്‍ നടന്നു. നിര്‍മ്മാണം പൂര്‍ത്തിയ ആദ്യ ബസില്‍ സ്മാര്‍ട്ട് ക്‌ളാസ് റൂം മാതൃകയില്‍ എ സി, സ്മാര്‍ട് ടി വി തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.