ഐപിഎല്ലില്‍ ഫൈനലിലെത്തുന്ന മലയാളി നായകനായി സഞ്ജു സാംസൺ

0
106

കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ രണ്ടാം ക്വാളിഫയറിലെ ആവേശകരമായ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ പ്രസശിച്ചതോടെ സഞ്ജു വീണ്ടും സംസാരവിഷയമാവുകയാണ് ക്രിക്കറ്റ്ലോകത്തിൽ . 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവും കൂട്ടരും കിരീടത്തിനായുള്ള അവസാന പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.
ഇതോടുകൂടി സഞ്ജു സാംസണും ചരിത്രത്തിലിടം പിടിച്ചു. ഐപിഎല്‍ ടൂർണമെന്റിൽ ഫൈനലിലെത്തുന്ന മലയാളി നായകനെന്ന നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഈ സീസണിലെ റണ്‍വേട്ടക്കാരനായ ജോസ് ബട്‌ലറുടെ അത്യുഗ്രന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് അനായാസ വിജയം നേടിത്തന്നത്.
ഇതുവരെയുള്ള 824 റണ്‍സ് നേടിയ ബട്‌ലര്‍ 2016ല്‍ മുൻ ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്ലി നേടിയ നാല് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം എത്തി. ബോലിംഗിൽ പ്രസിദ്ധ് കൃഷ്ണയും ഒബെദ് മക്കോയും മൂന്ന് വിക്കറ്റെടുകള്‍ വീതമെടുത്ത് രാജസ്ഥാന്റെ ജയത്തിന് അടിത്തറ പാകി.
ഇന്നലെ ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. പിന്നാലെ മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.