കൊൽക്കത്തയിൽ മറ്റൊരു മോഡൽ മരിച്ച നിലയിൽ; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

0
93

കൊൽക്കത്തയിൽ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. നടി മഞ്ജുഷ നിയോഗിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പട്ടുലിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

മൂന്ന് ദിവസത്തിനിടെയുള്ള രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് സുഹൃത്തും സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദറിന്റെ മരണത്തെത്തുടർന്ന് മഞ്ജുഷയ്ക്ക് ‘അക്യൂട്ട് ഡിപ്രഷൻ’ ബാധിച്ചിരുന്നുവെന്ന് അമ്മ പറയുന്നു.

മരണകാരണം കൃത്യമായി അറിയാൻ നിയോഗിയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.