Thursday
18 December 2025
24.8 C
Kerala
HomeIndiaനരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ;വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷ

നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ;വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷ

ദില്ലി: വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. മധുര – തേനി റെയിൽപ്പാത, താംബരം – ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച ആയിരത്തിലധികം വീടുകൾ എന്നിവയുടെ ഉദ്ഘാടനം, വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് എന്നിവ പ്രധാനമന്ത്രി നിർവഹിക്കും.

നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാകും ചടങ്ങുകൾ. 31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്.

അതേസമയം കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങളിലും വിഭാഗീയ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ഇടതുകക്ഷികളും വിസികെയും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ പ്രതിഷേധ പരിപാടികൾക്ക് ആസൂത്രണം നൽകിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments