കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു

0
80

കോട്ടയം: കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് കടയിലെത്തിയ വയോധികനെയും ആക്രമിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം.

വൈകീട്ട് അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി. ഇതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. യുവാക്കൾ വാങ്ങിയ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് കടയുടമയായ ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥൻ, സിദ്ധി വിനായക് എന്നിവരെ യുവാക്കൾ ആക്രമിച്ചു.

ഈ സമയം കടയിൽ ചായ കുടിക്കാൻ എത്തിയ വേലായുധൻ എന്ന 95 വയസുകാരനെ ചൂടില്ലാത്ത ചായ കുടിച്ചതിന് യുവാക്കൾ ആക്രമിച്ചു. വേലായുധന്റെ ഇടുപെല്ലിന് പരിക്കേറ്റിട്ടുണ്ട് കടയിൽ ആക്രമണം നടത്തിയവർ മറവൻതുരുത്ത് സ്വദേശികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.