നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ; ഒരുകുട്ടി മരിച്ചു; അന്വേഷിക്കാൻ ആരോ​ഗ്യവകുപ്പ്

0
98

മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു.

തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്ത ബാങ്ക് പ്രവർത്തനമെന്നും പരിശോധിക്കും