മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി

0
110

തിരുവനന്തപുരം മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്‍റെ ജാമ്യം(bail) റദ്ദാക്കി. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടു.
ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി സി ജോർജിന് ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.
ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.