ന്യൂഡല്‍ഹി:ആയുധം ഉപേക്ഷിച്ച ശേഷം താന്‍ ജീവിക്കുന്നത് ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ അനുസരിച്ചും അഹിംസ പിന്തുടര്‍ന്നുമാണെന്ന് കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്. തീവ്രവാദ കേസില്‍ ശിക്ഷ വിധിക്കുന്നതിന് മുന്‍പാണ് എന്‍.ഐ.എ കോടതിയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കശ്മീരില്‍ താന്‍ അഹിംസാ രാഷ്ട്രീയമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നാണ് മാലിക് പറയുന്നത്. തീവ്രവാദ കേസില്‍ കുറ്റക്കാരനായ മാലിക്കിനെതിരെ യു.എ.പി.എ. ഉള്‍പ്പെടെ ചുമത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍.ഐഎ. ആവശ്യപ്പെടുന്നത്.
കുറഞ്ഞ ശിക്ഷയായി ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് മാലിക്കിനെതിരെ തെളിഞ്ഞിരിക്കുന്നത്. വിധിപ്രസ്താവം നടക്കാനിരിക്കെ പട്യാല ഹൗസ് കോടതിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പിഴ ശിക്ഷ വിധിക്കാനായി യാസിന്‍ മാലിക്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിവരം കൈമാറാന്‍ മേയ് 19-ന് കോടതി ആവശ്യപ്പെട്ടിരുന്നു.