വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

0
95

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.പ്രതിക്കെതിരെയുള്ള വിധിയെന്നതല്ല. സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിചേര്‍ത്തു.