പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സാമന്തയും വിജയ് ദേവരകൊണ്ടയും അപകടത്തില്‍പ്പെട്ടു

0
81

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സാമന്തയും വിജയ് ദേവരകൊണ്ടയും അപകടത്തില്‍പ്പെട്ടു. കാശ്‌മീരില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിയുകയായിരുന്നു.
‘കുഷി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. അണിയറപ്രവര്‍ത്തകരാണ് വിവരം വെളിപ്പെടുത്തിയത്. പെട്ടെന്ന് തന്നെ ഇവര്‍ക്കുള്ള പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പഹല്‍​ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. ശക്തമായ സുരക്ഷയിലാണ് ചിത്രീകരണം നടന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
അതിവേ​ഗം കാറോടിക്കുന്ന രം​ഗമായിരുന്നു ചിത്രീകരിച്ച്‌ കൊണ്ടിരുന്നത്. പെട്ടെന്ന് കാര്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നു. സാമന്തയ്ക്കും വിജയ്ക്കും ചെറിയ പരിക്കുകള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറംവേദന അലട്ടുന്ന ഇവര്‍ക്കുള്ള ചികിത്സ തുടരുകയാണ്.

‘മഹാനടി’ക്ക് ശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.