മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

0
109

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം പിണറായി വിജയനൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്ബ് പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. അദ്ദേഹം തന്നെ അന്ന് ഈ വിവരം തുറന്ന് പറഞ്ഞിരുന്നു. 1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്.

വിദ്യാര്‍ത്ഥിയായിരിക്കെ എസ്‌എഫ്‌ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്‌എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്ബില്‍ നിന്ന് ജയിച്ച്‌ അദ്ദേഹം നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച്‌ പതിനാലാമത് കേരളാ മുഖ്യമന്ത്രിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.