രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു

0
86

ഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ മുഖേന സ്‌ഫോടനങ്ങള്‍ നടത്താനാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നത്.

രാജ്യത്തെ റെയില്‍വേ ട്രാക്കുകളില്‍ സ്‌ഫോടനം നടത്തുക, എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഐഎസ്‌ഐ വന്‍തോതില്‍ ഫണ്ട് നല്‍കി വരുന്നതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി ഇതുസംബന്ധിച്ച രഹസ്യസന്ദേശം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും സ്‌ഫോടനം നടത്തി, രാജ്യത്തെ ചരക്കുഗതാഗതം പൂര്‍ണമായി അട്ടിമറിക്കുന്നതിനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നും രാജ്യത്തുള്ള പാക് അനുകൂല സ്ലീപ്പര്‍ സെല്ലുകള്‍ ഇതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.