കൊവിഡ് വാക്‌സിനുകളില്‍ മങ്കിപോക്‌സിന് കാരണമാകുന്ന ചിമ്ബാന്‍സി വൈറസുള്ളതായി വ്യാപക പ്രചാരണം

0
153

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളില്‍ മങ്കിപോക്‌സിന് കാരണമാകുന്ന ചിമ്ബാന്‍സി വൈറസുള്ളതായി വ്യാപക പ്രചാരണം.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാല നിര്‍മിച്ച ആസ്ട്രാസെനെക്ക ( ഇന്ത്യയില്‍ കൊവിഷീല്‍‌ഡ് എന്ന ലേബലില്‍ ലഭിക്കുന്നു) വാക്സിനില്‍ ചിമ്ബാന്‍സി വൈറസ് (ചാഡോക്‌സ്1) അടങ്ങിയിരിക്കുന്നുവെന്നാണ് ഒരു കൂട്ടം വാക്സിന്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രചരിപ്പിക്കുന്നത്.

വാക്സിനുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നതില്‍ പ്രമുഖനായ ഇന്‍ഫോവാഴ്സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ അലക്‌സ് ജോണ്‍സാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനുകള്‍ നല്‍കപ്പെടുന്ന രാജ്യത്താണ് മങ്കിപോക്സ് കണ്ടുവരുന്നതെന്നാണ് അലക്‌സ് ജോണ്‍സ് പറയുന്നത്.
ചിമ്ബാന്‍സികളില്‍ പനി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന മാകരമല്ലാത്ത ശക്തികുറഞ്ഞ വൈറസ് ഉപയോഗിച്ചാണ് ആസ്ട്രാസെനെക്ക നിര്‍മിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ഈ വൈറസുകള്‍ മനുഷ്യരില്‍ വളരുന്നത് അസാദ്ധ്യമാണെന്ന് ഓക്സ്ഫോ‌ഡ് സര്‍വകലാശാല വ്യക്തമാക്കുന്നു. സാഴ്‌സ്- സിഒവി2 വൈറസിന് അനുയോജ്യമായ വാക്‌സിന്‍ സാങ്കേതിക വിദ്യയാണ് ചാഡോക്‌സ്1 എന്ന് ഓസ്ട്രേലിയയിലെ ആരോഗ്യവകുപ്പും വെളിപ്പെടുത്തുന്നു.

ആസ്ട്രാസെനെക്ക വാക്സിന്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദവും തീര്‍ത്തും സുരക്ഷിതവുമാണെന്ന് വിദഗ്ദ്ധര്‍ ഉറപ്പുനല്‍കുന്നു. ആസ്ട്രാസെനെക്ക വാക്സിന്‍ സ്വീകരിക്കുമ്ബോള്‍ നേരിയ പനി, തലവേദന, ശരീരവേദന എന്നിവയും അനുഭവപ്പെടുന്നു.എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്നെങ്കിെല്‍ ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുകയാണെന്ന് അര്‍ത്ഥമാക്കുന്നുവെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.