ഫോറസ്റ്റ് വാച്ചർ രാജന്റെ തിരോധാനം; സ്‌പെഷ്യൽ ഡ്രൈവിലും കണ്ടെത്താനായില്ല

0
85

പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചർ രാജന് വേണ്ടി പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലും ഫലമുണ്ടായില്ല. രണ്ട് സംഘങ്ങളായി ഇന്ന് നടത്തിയ തിരച്ചിലിലും രാജനെ കണ്ടെത്താനായില്ല.

സൈരന്ധ്രി വനത്തിലും മണ്ണാർക്കാട് തത്തേങ്ങലത്തുമാണ് ഇന്ന് തിരച്ചിൽ നടത്തിയത്. തണ്ടർബോൾട്ടും പോലീസും ചേർന്നായിരുന്നു പരിശോധന. അതേസമയം സ്‌പെഷ്യൽ ഡ്രൈവ് വിഫലമായെങ്കിലും അന്വേഷണം തുടരുമെന്ന് അഗളി ഡിവൈഎസ്പി അറിയിച്ചു.

മെയ് രണ്ട് മുതലാണ് രാജനെ കാണാതായത്. തുടർന്ന് 39 വനവാസി വാച്ചർമാർ ഉൾപ്പടെ 52 വനം വകുപ്പ് ജീവനക്കാർ ചേർന്ന് സൈരന്ധ്രി വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. വാച്ച് ടവറിലെ ജോലിക്കിടെ രാത്രിയായിരുന്നു രാജനെ കാണാതാകുന്നത്.