വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സഖാവ്‌ ലീല അന്തരിച്ചു

0
143

വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സഖാവ്‌ ലീല അന്തരിച്ചു. രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അറുപത്തഞ്ച്‌ വയസ്സായിരുന്നു. സി പി ഐ എം മുൻ അംഗവും ആദിവാസി ക്ഷേമസമിതിയുടെ സജീവ പ്രവർത്തകയുമായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസത്തിലേറെ ജയിൽവാസം അനുഭവിച്ചു. നിരവധിതവണ ഭൂസമരങ്ങളിൽ അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
സിപിഐ എം, ആദിവാസി ക്ഷേമ സമിതി, അഖിലേന്ത്യാ കിസാൻ സഭ എന്നിവയുടെ നേതൃത്വത്തിൽ അക്കാലത്ത്‌ നടന്ന സമരങ്ങൾ 5000-ത്തിലധികം ആദിവാസികൾക്ക് ഭൂമിയുടെ അവകാശം നേടിക്കൊടുത്തു.