Sunday
11 January 2026
24.8 C
Kerala
HomeIndiaകനത്ത കാറ്റും മഴയും; ഡൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു

കനത്ത കാറ്റും മഴയും; ഡൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു

ഡൽഹി: ഇന്ന് പുലർച്ചെ പെയ്‌ത കനത്ത മഴയിലും കാറ്റിലും ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു.

അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിയോടുകൂടിയ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 60-90 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ മൂലം ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസങ്ങൾക്ക് സാധ്യതയുണ്ടെന്നും ഐഎംഡി നേരത്തെ അറിയിച്ചിരുന്നു.

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) എയർപോർട്ടിലെ വിമാനസർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു. പല വിമാനസർവീസുകളും തടസപ്പെട്ടു. പുതുക്കിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡൽഹിയിലെ മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments