കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടിയേക്കും;അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി

0
145

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ കീഴടങ്ങിയില്ലെങ്കിൽ പ്രതി വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകൾ കണ്ടു കെട്ടാനുള്ള സാധ്യത തേടി പോലീസ്.വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ജോർജിയയിലാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതിയെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണ ഇല്ലാത്ത രാജ്യമാണ് ജോർജിയ. ഇവിടെ ഇന്ത്യക്ക് എംബസിയില്ലാത്തതുകൊണ്ടാണ് അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പോലീസ് ബന്ധപ്പെട്ടത്.

മെയ് 24നുള്ളിൽ വിജയ് ബാബു കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നീക്കം ഉർജ്ജിതമാക്കാനാണ് പോലീസിന്റെ പദ്ധതി.വിജയ് ബാബുവിന്റെ പാസ്‌പോർട്ട് പോലീസ് റദ്ദാക്കിയിരുന്നു. റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.