Saturday
10 January 2026
20.8 C
Kerala
HomeIndiaതമിഴ്‌നാട്ടിലും ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി

തമിഴ്‌നാട്ടിലും ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി. രാജ്യത്ത് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത് തമിഴ് നാട്ടിൽ രോഗം സ്ഥിരീകരിച്ചത് ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബിഎ4 ആദ്യമായി സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ ആൾക്കാണ് ഒമിക്രോൺ ഉപവകഭേദമായ ബിഎ4 സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇൻസാകോഗ് നടത്തിയ ജെനോം പരിശോധനയിലാണ് ഉപവകഭേദം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അതേസമയം, രാജ്യത്ത് ഇന്ന് 2,323 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 25 മരണം റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.75% ആയി.

RELATED ARTICLES

Most Popular

Recent Comments