ഡൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ

0
59

ഡൽഹി: രാജ്യതലസ്ഥാനത്ത് ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ. ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.

ഇവരിൽ 74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, മൂന്ന് ഇൻ്റർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിവികൾ, വോയിസ് റെക്കോർഡറുകൾ, കോൾ മെർജർ മൈക്രോഫോണുകൾ, രണ്ട് നോട്ട്ബുക്കുകൾ, ഒരു സ്യൂട്ട് കേസ് എന്നിവ കണ്ടെടുത്തു.