Sunday
11 January 2026
28.8 C
Kerala
HomeIndiaവടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. പ്രളയത്തിൽ ഇന്നലെ മാത്രം നാല് പേർ മരിച്ചു. ഇതോടെ ആകെ മരണം 14 ആയി.

നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തോളം പേര് പ്രളയം ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.

റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു അതിനാൽ ഭക്ഷണ വിതരണത്തിനായി ഹെലികോപ്റ്ററുകൾ ആണ് ഉപയോഗിക്കുന്നത്. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി എൺപത്തിഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കാൻ ഐ എസ് ആർ ഓ യുടെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments