മയക്കുമരുന്നിന് അടിമയായി; സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ആൾ ആശുപത്രിയിൽ; സാമൂഹ്യനന്മയ്‌ക്കെന്ന് വിശദീകരണം

0
91

ഗുവാഹത്തി : കഞ്ചാവിന്റെ ലഹരി തലയ്‌ക്ക് പിടിച്ചയാൾ സ്വന്തം ജനനേന്ദ്രീയം മുറിച്ചുമാറ്റി. അസമിലെ സോനിത്പൂർ ജില്ലയിലെ ദേകാർ ഗ്രാമക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുഹമ്മദ് സഹജുൽ അലി എന്നയാളാണ് കഞ്ചാവിന്റെ സ്വാധീനത്തിൽ ജനനേന്ദ്രീയം മുറിച്ചുമാറ്റിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന സഹജുൽ അലി മാനസിക വിഭ്രാന്തിയിലായിരുന്നു.

താൻ ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തം എന്ന് പറഞ്ഞാണ് ഇയാൾ സ്വന്തം ജനനേന്ദ്രീയം മുറിച്ചത്. കഞ്ചാവ് കൂടാതെ മറ്റ് മാരക മയക്കുമരുന്നുകളും ഇയാൾ ഉപയോഗിച്ചിരുന്നു. ”തന്റെ മതത്തിൽ കഞ്ചാവ് വലിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല, എന്നാൽ എനിക്ക് അത് ഉപയോഗിക്കാതിരിക്കാൻ സാധിക്കില്ല. ഇത്തരം പ്രവൃത്തികളിലൂടെ സമൂഹത്തിന് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തനിക്ക് തോന്നി.

സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടി എല്ലാത്തിനും പ്രായശ്ചിത്തമായിട്ടാണ് താൻ ജനനേന്ദ്രീയം മുറിച്ച് മാറ്റിയത്” എന്ന് സഹജുൽ അലി പറഞ്ഞു. സംഭവത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹജുൽ ഇപ്പോൽ ചികിത്സയിലാണ്. പഴയത് പോലെ ജീവിതത്തിലേക്ക് തിരിച്ചെത്തിയാൽ ഇനിയും സാമൂഹ്യനന്മകൾ തുടരുമെന്ന് സഹജുൽ അലി പറഞ്ഞു.