പാലക്കാട്: മുട്ടിക്കുളങ്ങര കെ എ പി രണ്ട് ബറ്റാലിയന്‍ ക്യാമ്ബിലെ പൊലീസുകാരായ അശോകിന്റെയും മോഹന്‍ദാസിന്റെ വിയോഗത്തോടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്.
അശോക് ക്യാമ്ബിലെ അസി. കമാന്‍ഡര്‍ ആയ ഭാര്യ സിനിക്കും മകള്‍ക്കുമൊപ്പം ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം.
ഒരു വര്‍ഷം മുമ്ബ് അശോകിന്റെ വീടുപണി പൂര്‍ത്തിയായി. നാല് മാസം മുമ്ബ് മകളുടെ പിറന്നാളും വീടിന്റെ കയറിത്താമസവും ഒരുമിച്ച് ആഘോഷിച്ചു. ഏത് പൊതുകാര്യത്തിലും സജീവമായി പങ്കെടുത്തിരുന്ന ആളാണ് അശോകെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. ‘കുഞ്ഞുവീട്ടില്‍’ എത്തിച്ച മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു.
മോഹന്‍ദാസിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഭാര്യയ്ക്കും മകനുമൊപ്പമാണ് താമസമെങ്കിലും ഇടയ്ക്കിടെ വീട്ടിലെത്തി അമ്മയേയും സഹോദരങ്ങളെയും കാണുമായിരുന്നു.
ഏഴ് സഹോദരങ്ങളാണ് മോഹന്‍ദാസിനുള്ളത്. മോഹന്‍ദാസ് അടക്കം മൂന്ന് പേര്‍ പൊലീസുകാരാണ്. നല്ലൊരു ഗായകന്‍ കൂടിയായിരുന്നു മോഹന്‍ദാസെന്ന് സുഹൃത്തുക്കള്‍ പറയുന്നു.